Actor Dwayne Johnson and his family get rid of Covid-19

ഹോളിവുഡ് നടനും മുന്‍ റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബവും കോവിഡ് മുക്തരായി


വാഷിങ്ടണ്‍: (https://ift.tt/3lH1heq) ഹോളിവുഡ് നടനും മുന്‍ റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബവും കോവിഡ് മുക്തരായി. ഡ്വെയ്ന്‍, ഭാര്യ ലോറെന്‍, മക്കളായ ജാസ്മിന്‍(4), ടിയാന (2) എന്നിവര്‍ക്കായിരുന്നു രോഗബാധ. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ഡ്വെയ്ന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ രോഗമുക്തരായെന്നും ഡ്വെയ്ന്‍ വ്യക്തമാക്കി. 

News, World, Washington, Actor, Health, Covid-19, Entertainment, Family, Cinema, Cine Actor, Hollywood, Actor Dwayne Johnson and his family get rid of Covid-19

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയത്. കുട്ടികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ന്‍ പറയുന്നു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെതിരെ ജാഗരൂകരാകാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. 

തനിക്കെന്നും പ്രാഥമിക പരിഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാല്‍ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് ഡ്വെയ്ന്‍ അറിയിക്കുന്നു.

അടുത്ത കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് ഡ്വെയ്ന്‍ വ്യക്തമാക്കി.

Keywords: News, World, Washington, Actor, Health, Covid-19, Entertainment, Family, Cinema, Cine Actor, Hollywood, Actor Dwayne Johnson and his family get rid of Covid-19

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?