സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി
തിരുവനന്തപുരം: (https://ift.tt/3i8Xq7V) സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് പവന് 37,600 രൂപയായി. ഗ്രാമിന്റെ വില 4,700 രൂപ. കഴിഞ്ഞ ദിവസം പവന് ഉണ്ടായിരുന്ന വില 37,520 രൂപയായിരുന്നു.
അതേസമയം, ദേശീയ വിപണിയിലും ആഗോള വിപണിയിലും സ്വര്‍ണവില കുറയുന്ന പ്രവണതയാണ്. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്വേഴ്‌സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതില്‍ വില ഉയര്‍ന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,925.68 ഡോളര്‍ നിലവാരത്തിലെത്തി.
Powered by Info News For You

Comments
Post a Comment