ഗൂഗിള്‍ അവതരിപ്പിക്കുന്നു പുതിയ ഗൂഗിള്‍ പിക്സല്‍ 5 എസ്; ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: (https://ift.tt/3ieUt5F) ഗൂഗിള്‍ പിക്സല്‍ 4 എ 5 ജി, പിക്സല്‍ 5 എന്നിവയോടൊപ്പം ഗൂഗിള്‍ പിക്സല്‍ 5 എസിന്റെ ചിത്രങ്ങള്‍ കൂടി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. മെക്സിക്കന്‍ റേഡിയോ പേഴ്സാണിലിറ്റിയായ ജാപോണ്‍ടണ്‍ പോസ്റ്റുചെയ്ത ചിത്രങ്ങള്‍ പിക്സല്‍ 5 നു സമാനമായ രൂപകല്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ കാണിക്കുന്നു. സ്‌ക്വയര്‍ റിയര്‍ ക്യാമറ സജ്ജീകരണം, പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുകളില്‍ ഇടത് കോണിലുള്ള പഞ്ച് ഹോള്‍ സ്‌ക്രീന്‍ എന്നിവയും ചിത്രത്തില്‍ വ്യക്തമായി കാണാം. 

സെറ്റിങ്സ് പേജിനു കീഴിലുള്ള 'ഫോണിനെക്കുറിച്ച്' വിഭാഗത്തിലെ '5 എസ്' എന്ന സ്മാര്‍ട്ട്‌ഫോണിന്റെ പേര് പോലും ചിത്രങ്ങളിലൊന്ന് കാണിക്കുന്നു. കൂടാതെ, ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചും ഇതില്‍ കാണിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഗൂഗിള്‍ പുതിയ ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്ന് വേണം അനുമാനിക്കാന്‍.

News, World, New York, Mobile Phone, Technology, Business, Finance, Google, Google Introduces New Google Pixel 5S; Images leaked online


പിക്സല്‍ 5 ഉം പിക്സല്‍ 5 എസും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കമെന്ന സ്ഥിരീകരണമൊന്നുമില്ല,  എന്നാല്‍ എംഎം വേവ് 5 ജി യുടെ സാന്നിധ്യം ഈ രണ്ടില്‍ വ്യത്യാസമുണ്ടാക്കാമെന്നാണ് എക്സ്ഡിഎ ഡവലപ്പറുടെ അനുമാനം. വിവിധ വില വിഭാഗങ്ങളില്‍ പിക്‌സല്‍ നിര വ്യാപിപ്പിക്കുന്നതിനാവാം ഗൂഗിള്‍ ഇത് ചെയ്യുന്നത്. അടുത്തിടെ, ഒരു ലിസ്റ്റിംഗ് പ്രകാരം പിക്സല്‍ 5, പിക്സല്‍ 4 എ 5 ജി എന്നിവയുടെ ലോഞ്ചിങ് തീയതികള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. 

വോഡഫോണ്‍ ജര്‍മ്മനിയുടെ ലിസ്റ്റിംഗ് അനുസരിച്ച് പിക്‌സല്‍ 5, പിക്‌സല്‍ 4 എ എന്നിവ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. രണ്ട് ഫോണുകളും 'ജസ്റ്റ് ബ്ലാക്ക്' കളര്‍ വേരിയന്റിലാണ് എത്തുന്നത്. പിക്സല്‍ 4 എ ഈ ഒരു നിറത്തില്‍ മാത്രമേ വരുന്നുള്ളൂവെങ്കിലും ഗൂഗിള്‍ കൂടുതല്‍ കളര്‍ വേരിയന്റുകളുമായി മറ്റുള്ളവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords: News, World, New York, Mobile Phone, Technology, Business, Finance, Google, Google Introduces New Google Pixel 5S; Images leaked online


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?