55 ശതമാനം മാര്‍ക്കുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്സുകളില്‍ സീറ്റൊഴിവ്

തിരുവനന്തപുരം: (https://ift.tt/2ZSil7T) 55 ശതമാനം മാര്‍ക്കുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്സുകളില്‍ സീറ്റൊഴിവ്. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ എന്നീ പിജി ഡിപ്ലോമ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തിന് 55 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ 1000 രൂപ അപേക്ഷാഫീസ് കെ എസ് ഐ ഡി ബാങ്ക് അക്കൗണ്ടില്‍ ഒടുക്കിയതിന്റെ തെളിവ് സഹിതം നിശ്ചിത മാതൃകയില്‍ 25ന് മുമ്പ് അപേക്ഷിക്കണം. 

News, Kerala, State, Thiruvananthapuram, Education, Degree, Students, Career, Vacancy in Design Institute courses for graduate students with 55% marks


അപേക്ഷയും മറ്റു രേഖകളും info@ksid.ac.in ലേക്ക് അയക്കണം. 26ന് ഓണ്‍ലൈനായി ഡിസൈന്‍ അഭിരുചി ടെസ്റ്റും തുടര്‍ന്ന് അഭിമുഖവും നടത്തി അതിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തും. ടെസ്റ്റിന്റെ സമയവും മറ്റു വിവരങ്ങളും അപേക്ഷകരെ നേരിട്ട് അറിയിക്കും. വിശദവിവരങ്ങള്‍ കെ എസ് ഐ ഡി വെബ്സൈറ്റില്‍ (www.ksid.ac.in) ലഭ്യമാണ്.

Keywords: News, Kerala, State, Thiruvananthapuram, Education, Degree, Students, Career, Vacancy in Design Institute courses for graduate students with 55% marks

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?