പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 535 ഒഴിവുകള്‍; പരീക്ഷ ഓണ്‍ലൈനിലൂടെ

ന്യൂഡെല്‍ഹി: (https://ift.tt/2FCLn4M) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 535 ഒഴിവുകള്‍. 445 മാനേജര്‍ ഒഴിവും 90 സീനിയര്‍ മാനേജര്‍ ഒഴിവിലേക്കുമായി അപേക്ഷ ക്ഷണിച്ചു. പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കും. www.pnbindia.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഒക്ടോബര്‍/ നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ. 

മാനേജര്‍ (റിസ്‌ക്)- 160: 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എഫ് ആര്‍ എം/ പി ആര്‍ എം / ഡി ടി ഐ ആര്‍ എം / എം ബി എ (ഫിനാന്‍സ്)/ സി എ / ഐ സി ഡബ്ല്യു എ / സി എഫ് എ / പി ജി പി ബി എഫ് യോഗ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

മാനേജര്‍ (ക്രൈഡിറ്റ്)- 200: സി എ/ ഐ സി ഡബ്ല്യു എ/ എം ബി എ അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്റ് ഡിപ്ലോമ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍നിന്ന് നേടിയ ബിരുദം/ ഡിപ്ലോമ. മൂഡീസ് അനലിറ്റിക്സിന്റെ കൊമേഴ്സ്യല്‍ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

മാനേജര്‍ (ട്രഷറി)- 30: എം ബി എ ഫിനാന്‍സ് അല്ലെങ്കില്‍ സി എ / ഐ സി ഡബ്ല്യു എ / സി എഫ് എ / സി എ ഐ ഐ ബി/ ഡിപ്ലോമ ഇന്‍ ട്രഷറി മാനേജ്മെന്റ്/ പി ജി പി ബി എഫ്. ഐ ഐബി എഫിന്റെ ട്രഷറി ഡീലര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ ട്രഷറി മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഭിലഷണീയം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

മാനേജര്‍ (ലോ)- 25: ലോ ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

മാനേജര്‍ (ആര്‍ക്കിടെക്ട്)- 2: ആര്‍ക്കിടെക്ചറില്‍ ബിരുദം. ആര്‍ക്കിടെക്ചര്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഓട്ടോകാഡും ഗവ. വര്‍ക്കും ഗൈഡ്ലൈനും കാര്യങ്ങളും അറിഞ്ഞിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

മാനേജര്‍ (സിവില്‍)- 8: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി ഇ/ ബി ടെക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം: 25-35 വയസ്സ്.

News, National, India, New Delhi, Education, Career, Examination, Bank, Manager, 535 vacancies in Punjab National Bank; Application invited


മാനേജര്‍ (എച്ച് ആര്‍) 10: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച് ആര്‍/ എച്ച് ആര്‍ ഡി/ എച്ച് ആര്‍ എം/ ലേബര്‍ ലോ എന്നിവയിലേതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ മുഴുവന്‍ സമയ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

മാനേജര്‍ (ഇക്കണോമിക്)- 10: ഇക്കണോമിക്സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്.

സീനിയര്‍ മാനേജര്‍ (റിസ്‌ക്)- 40: 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എഫ് ആര്‍ എം/ പി ആര്‍ എം/ ഡി ടി ഐ ആര്‍ എം/ എം ബി എ (ഫിനാന്‍സ്)/ സി എ / ഐ സി ഡബ്ല്യു എ/ സി എഫ് എ/ പി ജി പി ബി എഫ് യോഗ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്മെന്റിന്റെ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-37 വയസ്സ്.

സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)- 50: സി എ/ ഐ സി ഡബ്ല്യു എ/ എം ബി എ അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്റ് ഡിപ്ലോമ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍നിന്ന് നേടിയ ബിരുദം/ ഡിപ്ലോമ. മൂഡീസ് അനലിറ്റിക്സിന്റെ കൊമേഴ്സ്യല്‍ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25-35 വയസ്സ്. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.pnbindia.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: സെപ്റ്റംബര്‍ 29.

Keywords: News, National, India, New Delhi, Education, Career, Examination, Bank, Manager, 535 vacancies in Punjab National Bank; Application invited

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?