ടിക്കറ്റെടുത്തത് യാത്ര ചെയ്യാന്‍; ബസിലോ കാറിലോ താന്‍ യാത്ര ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞ് പെണ്‍കുട്ടി; ഒടുവില്‍ ഒരേയൊരു യാത്രക്കാരിക്കായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍

റാഞ്ചി: (www.kvartha.com 05.09.2020) ടിക്കറ്റെടുത്തത് യാത്ര ചെയ്യാനാണെന്നും അതുകൊണ്ടുതന്നെ ബസിലോ കാറിലോ താന്‍ യാത്ര ചെയ്യില്ലെന്നും പെണ്‍കുട്ടി തറപ്പിച്ചു പറഞ്ഞു. ഇതോടെ മുട്ടുമടക്കി റെയില്‍വെ അധികൃതര്‍. ഒടുവില്‍ ഒരേയൊരു യാത്രക്കാരിക്കായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഗോത്രവര്‍ഗമായ താന ഭാഗത്ത് ഭൂമിയുടെ അവകാശത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡെല്‍ഹി-റാഞ്ചി രാജധാനി എക്സ്പ്രസ് പിടിച്ചിട്ടു. പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ അനിശ്ചിതമായി യാത്ര വൈകുന്നത് കണക്കിലെടുത്ത് അധികൃതര്‍ പല ട്രെയിന്‍ സര്‍വീസും റദ്ദാക്കി.

Rajdhani Express reaches Ranchi with lone woman passenger who refused to take bus or taxi, News, Railway, Twitter, Train, Passengers, Protesters, National

ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഏര്‍പെടുത്തി. എന്നാല്‍ നിയമവിദ്യാര്‍ഥിനിയായ അനന്യ മാത്രം ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് ട്രെയിന്‍ ഒരു യാത്രക്കാരിയ്ക്ക് വേണ്ടി മാത്രം 535 കിലോമീറ്റര്‍ സഞ്ചരിച്ചത്.

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് രാജധാനി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. യാത്രക്കാര്‍ക്കാര്‍ക്കായി റെയില്‍വെ ഒരു ഡസനിലധികം ബസുകള്‍ ഏര്‍പ്പാടാക്കി. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തതിനാല്‍ ബസിലോ റെയില്‍വെ ഏര്‍പ്പാട് ചെയ്യുന്ന ടാക്‌സിയിലോ സഞ്ചരിക്കാന്‍ താനൊരുക്കമല്ലെന്ന് അനന്യ അറിയിച്ചു.

അനന്യയുടെ തീരുമാനത്തിന് മുന്നില്‍ ഒടുവില്‍ റെയില്‍വെ മുട്ടുമടക്കി. ട്രെയിന്‍ സാധാരണ സഞ്ചരിക്കുന്ന പാത വിട്ട് ഗോമോ, ബൊക്കാറോ റൂട്ടില്‍ 225 കിലോമീറ്റര്‍ അധികദൂരം സഞ്ചരിച്ച് 15 മണിക്കൂര്‍ വൈകി വെള്ളിയാഴ്ച പുലര്‍ച്ചെ റാഞ്ചിയിലെത്തിച്ചേര്‍ന്നു. ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബസിലോ കാറിലോ യാത്ര ചെയ്യാന്‍ മാനസികമായി താന്‍ ഒരുങ്ങിയിട്ടില്ലെന്ന് അനന്യ ട്വിറ്ററിലൂടെ റെയില്‍വെയെ അറിയിച്ചു. തുടര്‍ന്ന് അനന്യയ്ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിക്കുകയായിരുന്നു.

യാത്രക്കാര്‍ അവരുടെ ലക്ഷ്യസ്ഥാനത്തിലെത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് റെയില്‍വെയുടെ ഉത്തരവാദിത്തമായതിനാലാണ് ബസുകള്‍ ഏര്‍പ്പാടാക്കിയതെന്നും എന്നാല്‍ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ബസിലോ ട്രെയിനിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ലാതിരുന്നതിനാലാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ അവ്‌നിഷ് പറഞ്ഞു.

അതിനാലാണ് റൂട്ട് മാറ്റി യാത്രക്കാരിയെ റാഞ്ചി സ്റ്റേഷനിലെത്തിക്കാന്‍ റെയില്‍വെ ഒരുങ്ങിയതെന്നും അവ്‌നിഷ് കൂട്ടിച്ചേര്‍ത്തു.

Keywords: Rajdhani Express reaches Ranchi with lone woman passenger who refused to take bus or taxi, News, Railway, Twitter, Train, Passengers, Protesters, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?