രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം പിന്നിട്ടു; കോവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത്

ന്യൂഡെല്‍ഹി: (www.kvartha.com 17.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 51,18,253 ആയി. ബുധനാഴ്ച 1,132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83,198 ആയി. നിലവില്‍  100,9976 കോവിഡ് രോഗികളാണുള്ളത്. ബുധനാഴ്ച രോഗമുക്തി നേടിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 40,25,079 ആയി.

അതേസമയം കോവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്ത് എത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന പട്ടികയും ഐഎംഎ പുറത്തുവിട്ടു. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

New Delhi, News, National, COVID-19, Health, Trending, Doctor, Death, Patient, India's Covid-19 tally crosses 51-lakh mark

Keywords: New Delhi, News, National, COVID-19, Health, Trending, Doctor, Death, Patient, India's Covid-19 tally crosses 51-lakh mark


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?