500 രൂപയുടെ മോഷണക്കുറ്റം ആരോപിച്ച് 14 കാരനെ കൂട്ടുകാരന്റെ അമ്മ അടിച്ച് കൊലപ്പെടുത്തി; കൊലപാതക കുറ്റം ചുമത്തി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു

ഭുവനേശ്വര്‍: (https://ift.tt/32Y5KC1) 500 രൂപയുടെ മോഷണക്കുറ്റം ആരോപിച്ച് 14 കാരനെ കൂട്ടുകാരന്റെ അമ്മ അടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. നാട്ടുകാരുടെ പരാതിയില്‍ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രാജന്‍ എന്ന കുട്ടിയാണ് കൂട്ടുകാരന്റെ അമ്മയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവ ദിവസം രാജന്‍ തന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചുവന്നിരുന്നു. പിന്നാലെ 500 രൂപ കാണാതായതിനെ തുടര്‍ന്ന് പ്രതി മകനോട് കാര്യം ചോദിച്ചു. തുടര്‍ന്ന് രാജനെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.

News, National, India, Bhuvneshwar, Mother, Theft, Son, Friend, Death, Beat, Police, Case, Arrest, Crime, Women arrested in connection with death of 14-year-old boy


രാജനാണ് പണം എടുത്തതെന്ന് സംശയിച്ച് കൂട്ടുകാരന്റെ അമ്മ അവനെ മര്‍ദ്ദിച്ചതായി പോലീസ് പറയുന്നു. വടി ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Keywords: News, National, India, Bhuvneshwar, Mother, Theft, Son, Friend, Death, Beat, Police, Case, Arrest, Crime, Women arrested in connection with death of 14-year-old boy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?