സ്വപ്‌ന സുരേഷും മുതിര്‍ന്ന മന്ത്രി പുത്രനും തമ്മില്‍ അടുത്ത സൗഹൃദം; ഹോട്ടല്‍മുറിയില്‍ വെച്ചുള്ള ചിത്രങ്ങള്‍ പുറത്ത്; 4 കോടി കമ്മിഷനിലും പങ്കുപറ്റി; അടുത്തുതന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
കോഴിക്കോട്: (www.kvartha.com 13.09.2020) ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന നാലു കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും ഉള്‍പെട്ടതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ഈ ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു അറിയാന്‍ കഴിഞ്ഞത്.
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി ലഭിച്ച നാലു കോടിയില്‍ പ്രമുഖ പങ്ക് ഈ ആള്‍ക്കും ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പായിരുന്നുവത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ആദ്യം ഇവര്‍ക്കു കൈമറിഞ്ഞ രണ്ടു കോടിയില്‍ 30 ലക്ഷം ഈ മൂന്നാമനു നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രന്‍ ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തേക്കു പോയത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിനും കിട്ടി.
ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വിസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കും ഈ റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണു സൂചന. വിസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് മൂന്ന് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നു ഏജന്‍സികളുടെയും പക്കല്‍ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് മുമ്പായി രണ്ട് ഏജന്‍സികളും മന്ത്രി ഇഡിക്ക് മുന്‍പായി നല്‍കിയ മൊഴി വിശദമായി പരിശോധിക്കും. മതഗ്രന്ഥത്തിന്‌റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് ദേശീയ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ചോദ്യാവലി തയ്യാറാക്കി മന്ത്രിയുടെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തിയേക്കും.
Keywords: Life Mission Project; Rumored that ministers son is among those who received commission, Kozhikode, News, Probe, Trending, Minister, Hotel, Photo, Kannur, Kerala.

Powered by Info News For You

Comments
Post a Comment