തനിക്ക് ബിസിനസ് തുടങ്ങാന്‍ ആവശ്യമായ പണം തന്ന് സഹായിച്ചു; നന്ദിയായി ബിനീഷ് കോടിയേരിയുടെ ചുരുക്കപ്പേരു വച്ച് 'ബികെ47' എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയെന്നും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപിന്റെ മൊഴി
ബംഗളൂരു: (www.kvartha.com 03.09.2020) കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ തന്നെ ബിനീഷ് കോടിയേരി പണം തന്ന് സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് 'ബികെ47' എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപിന്റെ മൊഴി.
വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. എന്നാല്‍ അടുത്ത ബന്ധുക്കള്‍ക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നല്‍കി.
Powered by Info News For You

'റസ്റ്റോറന്റിന് ബിനീഷ് നല്‍കിയ സാമ്പത്തിക സഹായത്തെ' കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ;
'2013ല്‍ ബംഗളൂരുവില്‍ എത്തിയതു മുതല്‍ ആഫ്രിക്കന്‍ സംഘങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ എത്തിച്ചിരുന്നു. 2015 ല്‍ റസ്റ്റോറന്റ് തുടങ്ങി. ഇതിനുവേണ്ട സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണ്. 2018 ല്‍ പ്രതിസന്ധി മൂലം റസ്റ്റോറന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വര്‍ഷമാദ്യം വീണ്ടും ഹോട്ടല്‍ തുടങ്ങിയെങ്കിലും കോവിഡ് കാരണം അതും നഷ്ടമായി. തുടര്‍ന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്' എന്നുമാണ് അനൂപിന്റെ മൊഴി.
ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അനൂപിന്റെ മൊഴിയും ഫിറോസ് പുറത്തുവിട്ടു. ലോക്ക് ഡൗണ്‍ കാലത്ത് ജൂണ്‍ 21ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് പങ്കെടുത്തതായും അനൂപ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളെല്ലാം ബിനീഷുമായി ബന്ധപ്പെട്ടതാണെന്നും ഫിറോസ് വ്യക്തമാക്കി.
അതേസമയം, ഫിറോസിന്റെ ആരോപണങ്ങളെല്ലാം ബിനീഷ് നിഷേധിച്ചു. അനൂപ് അടുത്ത സുഹൃത്താണെന്നും വര്‍ഷങ്ങളായി അറിയാമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഹോട്ടല്‍ ബിസിനസിന് ആറു ലക്ഷം രൂപ നല്‍കിയിരുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുന്‍പും വിളിച്ചിരുന്നു. നാട്ടിലേക്കു വരാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ 15,000 രൂപ നല്‍കി. ലഹരി ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.
അതേസമയം മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഗോവ സ്വദേശി എഫ് മുഹമ്മദിനെ (30) ആണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളായ മുഹമ്മദ് ഗോവ കലാങ്കുട്ടെ ബീച്ചിലെ റിസോര്‍ട്ടില്‍ ഡ്രൈവറാണ്. ഗോവയില്‍ നിന്നു ബംഗളൂരുവിലേക്കു വ്യാപകമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകളും എന്‍സിബി കണ്ടെത്തി. സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഇതു വിതരണം ചെയ്തിരുന്നതെന്നാണു മുഹമ്മദ് മൊഴി നല്‍കിയിരിക്കുന്നത്.
Keywords: Bineesh's financial aid for restaurant says Anoop, Bangalore, News, Business, Bineesh Kodiyeri, Arrest, Drugs, Trending, Allegation, Politics, National.

Comments
Post a Comment