കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്നും 47 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി
കണ്ണൂര്‍: (www.kvartha.com 01.09.2020) വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി അബ്ദുള്‍ മജീദിന്‍ നിന്നാണ് വിപണിയില്‍ 47 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടിയത്.
937 ഗ്രാം സ്വര്‍ണം കസ്റ്റംസ് അസി.കമ്മിഷണര്‍ മധുസൂദനഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തിരുവനന്തപുരം വിമാനതാവളത്തിലുടെയുള്ള സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലും കസ്റ്റംസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Kannur Airport, Gold, Seized, Gold seized from Kasargod native at Kannur airport
Powered by Info News For You

Comments
Post a Comment