40 വര്‍ഷത്തിനുശേഷം കിഴക്കന്‍ ലഡാക്കില്‍ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്; അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം; വെടിവയ്പിന് കാരണം ഇന്ത്യയെന്ന് ചൈന; ആരോപണം നിഷേധിച്ച് രാജ്യം

ന്യൂഡെല്‍ഹി: (www.kvartha.com 08.09.2020) 40 വര്‍ഷത്തിനുശേഷം കിഴക്കന്‍ ലഡാക്കില്‍ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം. വെടിവയ്പിന് കാരണം ഇന്ത്യയെന്ന് ചൈന. എന്നാല്‍ ആരോപണം നിഷേധിച്ച് രാജ്യം.

മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന കിഴക്കന്‍ ലഡാക് സെക്ടറില്‍ വെടിവയ്പ് നടന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 Indian troops crossed LAC on Monday, fired shots, alleges PLA, New Delhi, News, Allegation, Gun attack, China, Report, Media, Trending, National.

അതേസമയം ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും സാന്നിധ്യത്തില്‍ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് മുന്നറിയിപ്പ് നല്‍കിയത്. വെടിവച്ചത് ആകാശത്തേക്കാണ്, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചൈനയുടെ പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഇന്ത്യ വെടിവയ്പ് നടത്തിയിട്ടില്ലെന്നും, ഉടന്‍ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.

1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകള്‍ തമ്മില്‍ വെടിവയ്പ്പുണ്ടാകുന്നത്. ചൈന കയ്യേറിയ തെക്കന്‍ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി നിലനില്‍ക്കുകയായിരുന്നു.

പല ഉയര്‍ന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എല്‍എസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെല്‍മറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. പിഎല്‍എ ക്യാംപുകള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന രണ്ട് തന്ത്ര പ്രധാന കേന്ദ്രങ്ങളാണ് ഇവ. ഇന്ത്യന്‍ സൈന്യത്തിന് വേണമെങ്കില്‍ കീഴടക്കാന്‍ പറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്കെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള അഞ്ചു പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘര്‍ഷം വീണ്ടും കനത്തു.

ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വന്‍തോതില്‍ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യന്‍ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങില്‍ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്രസൈനിക ചര്‍ച്ചകള്‍ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Keywords: Indian troops crossed LAC on Monday, fired shots, alleges PLA, New Delhi, News, Allegation, Gun attack, China, Report, Media, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?