പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു, രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങി
ഭുവനേശ്വര്‍: (https://ift.tt/3mTL4Dc) ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയില്‍ ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന സേവകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍. ക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ് വ്യക്തമാക്കിയത്. രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര്‍ ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്‌ട്രേഷന്‍(എസ്‌ജെടിഎ) ഭാരവാഹി അജയ് കുമാര്‍ ജന അറിയിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സേവകരില്‍ ഭൂരിഭാഗവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനാല്‍ ക്ഷേത്രത്തിലെ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായി അജയ് കുമാര്‍ ജന പറഞ്ഞു. പരിശോധന നടത്തിയതില്‍ 822 ജീവനക്കാരില്‍ 379 പേര്‍ കോവിഡ് പോസിറ്റീവായതായും ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായി ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചു. തങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി നവംബറിന് മുമ്പ് ക്ഷേത്രം തുറക്കേണ്ടതില്ല എന്നാണ് പൂജാരിമാരുടെ അഭിപ്രായമെന്ന് അജയകുമാര്‍ ജന പറഞ്ഞു.
ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരില്‍ രോഗം കണ്ടെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍, മറ്റ് പ്രതിരോധമാര്‍ങ്ങള്‍ നിര്‍ബന്ധമാക്കല്‍ തുടങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതായി ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍ ബല്‍വന്ത് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ജീവനക്കാരുടെ യോഗത്തില്‍ കര്‍ശനനിര്‍ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment