മത്തായിയുടെ മരണം; 40 നാള്‍ നീണ്ട കുടുംബത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ റീപോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച, മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും

പത്തനംതിട്ട: (https://ift.tt/3lH1heq) കുടുംബത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ ചിറ്റാറിലെ മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ശനിയാഴ്ച സംസ്‌കരിക്കും. നെടുങ്കണ്ടം കസ്റ്റഡി മരണം റീ പോസ്റ്റുമോര്‍ട്ടം ചെയ്ത മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. സിബിഐയുടെ പ്രത്യേക അഭ്യര്‍ഥര്‍ന പ്രകാരമാണ് അതേ മൂവര്‍സംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോര്‍ട്ടത്തിനും സര്‍ക്കാര്‍ നിയോഗിച്ചത്.

ഏറെ നാടകീയതകള്‍ക്ക് ഒടുവിലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കുടുംബം തീരുമാനമെടുത്തത്. മത്തായി മരിച്ച് നാല്‍പ്പതാം ദിവസമാണ് സംസ്‌ക്കാരം. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടില്‍ അയവ് വരുത്തിയത്.

News, Kerala, Pathanamthitta, Death, Family, CBI, Docters, Postmortem, Cremate, Dead Body, Government, Trending, Case, Family of Mathayi decided to cremate his body on Saturday

കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യ പ്രകാരമാണ് വെള്ളിയാഴ്ച വീണ്ടും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടറുമാരെ നിര്‍ദേശിച്ചതും സിബിഐയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കും.  

കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയില്‍  സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. സിബിഐയാണ് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചത്.

മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ശ്വസകോശത്തില്‍ വെള്ളം കയറിയാതാണ്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നില്ല.

Keywords:News, Kerala, Pathanamthitta, Death, Family, CBI, Docters, Postmortem, Cremate, Dead Body, Trending, Case, Government, Family of Mathayi decided to cremate his body on Saturday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?