കളിക്കുന്നതിനിടെ 3 വയസുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന രക്ഷാസേന
കരിപ്പൂര്‍: (www.kvartha.com 10.09.2020) കളിക്കുന്നതിനിടെ മൂന്നുവയസുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. ഒടുവില്‍ രക്ഷകരായെത്തിയത് വിമാനത്താവളത്തിലെ അഗ്നിശമന രക്ഷാസേന. കലം മുറിച്ചെടുത്താണ് ഇവര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.
പാത്രത്തിനുള്ളില്‍ നിന്നും തല പുറത്തെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണു വിമാനത്താവളം പരിസരത്തെ മാതാപിതാക്കള്‍ മൂന്നു വയസ്സുകാരനുമായി വിമാനത്താവളത്തിലെത്തിയത്. ഉടന്‍തന്നെ അഗ്നിശമന രക്ഷാസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, ഒട്ടും പരിക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി.
ഉദ്യോഗസ്ഥരായ പി സൈനുദ്ദീന്‍, വി അലക്സ്, എ നജീബ്, പി കെ റഹ്മത്തുല്ല, ഇ എ ഷുക്കൂര്‍, പി എം എ റഹീം, വിഷ്ണുദാസ്, യൂസഫ്, എസ് ഫാബിന്‍, വി ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.
Keywords: Fire force rescue 3 year old child, News, Local News, Airport, Kozhikode, Parents, Child, Hospital, Kerala.

Powered by Info News For You

Comments
Post a Comment