കറണ്ട് ബില്ലില്‍ ഷോക്കടിച്ച് കര്‍ഷകന്‍..! രണ്ട് മാസം ഉപയോഗിച്ചതിന് അടക്കാനുള്ള തുക 3.71 കോടി

ജയ്പൂര്‍: (https://ift.tt/3ig9a8v) രണ്ട് മാസം വൈദ്യുതി ഉപയോഗിച്ചതിന് അടക്കാനുള്ള തുക കണ്ട് ഞെട്ടി ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലെ കര്‍ഷകന്‍. കര്‍ഷകനായ പേമാരാം പട്ടേലിന് വന്ന കറണ്ട് ബില്‍ 3.71 കോടി രൂപ. രണ്ട് മാസത്തിനുള്ളില്‍ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലില്‍ പറയുന്നു. 

News, National, India, Jaipur, Farmer, Electricity, Finance, Money, Bill, Social Network, Farmer gets electricity bill of over Rs 3 crore for 2 months

ബില്‍ ലഭിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഇ-ഗവേണ്‍സ് സെന്ററായ ഇ-മിത്രയിലെത്തി പട്ടേല്‍ പരിശോധന നടത്തി. പ്രിന്റിംഗില്‍ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ ഇ-മിത്രയില്‍വെച്ച് ബില്‍ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയും ചെയ്തു. ശേഷം തുക അടച്ച് വീട്ടിലേക്ക് മടങ്ങിയെന്നും പട്ടേല്‍ അറിയിച്ചു. 

News, National, India, Jaipur, Farmer, Electricity, Finance, Money, Bill, Social Network, Farmer gets electricity bill of over Rs 3 crore for 2 months

പട്ടേല്‍ തന്റെ കെട്ടിടം ഓട്ടോ സര്‍വീസ് സെന്റര്‍ നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെയാണ് വന്‍ തുക കറണ്ട് ബില്‍ വന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തിന്റെ വാര്‍ത്തയും ബില്ലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേര്‍ വൈദ്യുതി വകുപ്പിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

Keywords: News, National, India, Jaipur, Farmer, Electricity, Finance, Money, Bill, Social Network, Farmer gets electricity bill of over Rs 3 crore for 2 months

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?