മാസ്‌ക് ധരിക്കാത്ത 343 പേര്‍ക്കെതിരെ കേസ്; വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു

കാസർകോട്: (www.kasargodvartha.com 24.09.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 35680 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ 23 ന് മാത്രം 343 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5957 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 23 ന് മഞ്ചേശ്വരം (2), കുമ്പള (6), കാസര്‍കോട് (4),വിദ്യാനഗര്‍ (2), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (3), ബേക്കല്‍ (4), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (4), നീലേശ്വരം (5), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ പോലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, news, Kerala, Mask, Fine, Vehicles, custody, case,  Case against 343 people for not wearing masks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?