ഐപിഎല്‍: സിക്‌സറുകളുടെ പൂരവുമായി റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം, 32 പന്തില്‍ 9 സിക്‌സര്‍ അടക്കം 74 റണ്‍സുമായി സഞ്ജു 'റോക്ക്സ്റ്റാര്‍'

ഷാര്‍ജ: (https://ift.tt/2RNcYCy) സിക്‌സറുകളുടെ പൂരവുമായി റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം. 33 സിക്‌സറാണ് രണ്ട് ടീമുകള്‍ കൂടി നേടിയത്. രാജസ്ഥാന്‍ 17ഉം ചെന്നൈ 16ഉം സിക്‌സര്‍ അടിച്ചു. 32 പന്തില്‍ 9 സിക്‌സര്‍ അടക്കം 74 റണ്‍സുമായി സഞ്ജു റോക്ക്സ്റ്റാറായി. ഫാഫ് ഡുപ്ലെസി ഏഴും സിക്‌സര്‍ നേടി. സ്റ്റീവ് സ്മിത്ത്, ജോഫ്രാ ആര്‍ച്ചര്‍, ഷെയിന്‍ വാട്‌സണ്‍ എന്നിവര്‍ നാല് വീതവും എം എസ് ധോണി മൂന്നും സാം കറന്‍ രണ്ടും സിക്‌സര്‍ ആണ് ഗാലറിയിലെത്തിച്ചത്. 

News, World, Gulf, Sharjah, Sports, Cricket, Player, IPL, IPL 2020: Rajasthan Royals, Chennai Super Kings hit joint-most sixes in an IPL match


ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി രാജസ്ഥാന്‍- ചെന്നൈ മത്സരം. 2018ല്‍ ചെന്നൈ- ബാംഗ്ലൂര്‍ മത്സരത്തിലും 33 സിക്‌സര്‍ പിറന്നിരുന്നു. 2018ല്‍ ചെന്നൈ കൊല്‍ക്കത്ത മത്സരത്തില്‍ 31 സിക്സുകള്‍ പിറന്നതാണ് തൊട്ടുപിന്നില്‍. 

ചെന്നൈക്കെതിരെ വെറും 19 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം എന്നിവ സഞ്ജു നേടി. തകര്‍പ്പന്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 16 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചു.

Keywords: News, World, Gulf, Sharjah, Sports, Cricket, Player, IPL, IPL 2020: Rajasthan Royals, Chennai Super Kings hit joint-most sixes in an IPL match

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?