ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബര്‍ 30

തിരുവനന്തപുരം: (https://ift.tt/330t3Ke) ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നുമാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

News, Kerala, Education, Career, Application, Degree, Diploma, Engineer, Application invited for deputation in Sanitation Mission


അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 35700-65400 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ, സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 27,800-59,400 എന്ന ശമ്പള സ്‌കെയില്‍ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുളളവരുമാകണം.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (ഐ ഇ സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. 

താത്പര്യമുളളവര്‍ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 30ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ https://ift.tt/2rtaYnp  ല്‍ ലഭിക്കും.

Keywords: News, Kerala, Education, Career, Application, Degree, Diploma, Engineer, Application invited for deputation in Sanitation Mission

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?