ഉത്തര്‍പ്രദേശില്‍ 3 വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊന്നു; 20 ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമെന്ന് പൊലീസ്
ലഖിംപുര്‍ ഖേരി: (www.kvartha.com 04.09.2020) ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മറ്റൊരു ഗ്രാമവാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു പിതാവ് ആരോപിക്കുന്നു.
Keywords: 3-Year-Old molested, Killed In UP, Third Incident In District In 20 Days, UP, News, Local News, Molestation, Murder, Crime, Criminal Case, Dead Body, Police, Complaint, Probe, National.

പോസ്റ്റ്മോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായും പ്രതിയെ കണ്ടെത്താന്‍ നാലു ടീമുകള്‍ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ കരിമ്പു വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ഇതേ ജില്ലയില്‍, സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17 കാരിയെ ഗ്രാമത്തിന് പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുന്‍പ്, 13 വയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. വയലിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഇതേ ജില്ലയില്‍, സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17 കാരിയെ ഗ്രാമത്തിന് പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുന്‍പ്, 13 വയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. വയലിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Keywords: 3-Year-Old molested, Killed In UP, Third Incident In District In 20 Days, UP, News, Local News, Molestation, Murder, Crime, Criminal Case, Dead Body, Police, Complaint, Probe, National.
Powered by Info News For You

Comments
Post a Comment