അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാസയുടെ അത്യാധുനിക സംവിധാനവുമായി ടോയ്‌ലറ്റ്; സെപ്റ്റംബര്‍ 29 ന് കുതിക്കും
വാഷിങ്ടണ്‍: (https://ift.tt/3jamoUT) അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാസയുടെ അത്യാധുനിക സംവിധാനവുമായി ടോയ്‌ലറ്റ്-യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം (UWMS) വിക്ഷേപണത്തിന് തയ്യാറാകുന്നു. സെപ്റ്റംബര്‍ 29 ന് വെര്‍ജിനിയയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ബഹിരാകാശത്തെത്തിക്കും. ബഹിരാകാശ യാത്രികര്‍ക്കായുള്ള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനത്തിലാണ് പുതിയ ടോയ്‌ലറ്റ് സംവിധാനവും.
23 മില്യണ്‍ ഡോള(ഏകദേശം 170 കോടി രൂപ)റാണ് ഈ ടോയ്‌ലറ്റിന്റെ നിര്‍മാണചെലവ്. നിലവില്‍ ഉപയോഗിക്കുന്ന സംവിധാനത്തേക്കാള്‍ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ ടോയ്‌ലറ്റ്. പത്ത് ബഹിരാകാശ യാത്രികരുള്‍പ്പെടുന്ന ആര്‍തെമിസ് കക ചാന്ദ്രദൗതത്തിനായി മറ്റൊരു യുഡബ്ല്യുഎംഎസ് കൂടി ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ നാസ തയ്യാറെടുക്കുകയാണ്.
കൂടുതല്‍ ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ രൂപപ്പെടുത്തിയ യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ചെറുതും സൗകര്യപ്രദവുമാണ്. സ്വകാര്യ ബഹിരാകാശ യാത്രാ പദ്ധതികള്‍ക്ക് കൂടി ഈ ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ബഹിരാകാശ വാഹനങ്ങളിലും ജീവന്‍ രക്ഷാ സംവിധാനങ്ങളിലും അനായാസേന ഉപയോഗപ്പെടുത്താവുന്നതാണ് ഈ പുതിയ സംവിധാനം.
ടോയ്‌ലറ്റിന് റീ സൈക്ലിങ് സംവിധാനം ഉള്ളതിനാല്‍ ജലം പുനരുപയോഗിക്കാനും അതു വഴി മാലിന്യ നിര്‍മാര്‍ജനം കുറയ്ക്കുകയും ചെയ്യാം. ദീര്‍ഘകാല ബഹിരാകാശ പദ്ധതികളില്‍ ഈ രീതി ഉപയോഗപ്പെടുത്തുന്നതിനൊപ്പം ആര്‍തെമിസ് II പോലെയുള്ള ഹ്രസ്വകാലപദ്ധതികളില്‍ മാലിന്യനിര്‍മാര്‍ജനം സാധ്യമാകുന്ന വിധത്തിലും പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമാണ് ടോയ്‌ലറ്റിന്റേത്.
ബഹിരാകാശയാത്രികരുടെ വിയര്‍പ്പ്, മൂത്രം തുടങ്ങി എല്ലാ ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങളും റീ സൈക്കിള്‍ ചെയ്യാവുന്ന വിധത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളതെന്ന് നാസയുടെ ബഹിരാകാശ യാത്രിക ജെസിക്ക മെയര്‍ പറഞ്ഞു. ഹ്രസ്വകാല പദ്ധതികള്‍ക്ക് ഈ സംവിധാനത്തിന്റെ ആവശ്യം വരില്ലെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ഗുരുത്വാകര്‍ഷണ ബലത്തിന്റെ അഭാവം ശാരീരികപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബഹിരാകാശ യാത്രികര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പദ്ധതികളില്‍ ഇത്തരം സംവിധാനം ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നതിനും കൂടിയാവും ഈ ടോയ്‌ലറ്റ് വിക്ഷേപണം.
Powered by Info News For You

Comments
Post a Comment