വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കുന്നു; ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ട്വന്റി 20 ടീമിനു വേണ്ടി കളിക്കാന്‍ സന്നദ്ധനാണെന്ന് യുവരാജ് സിങ് അറിയിച്ചതായി റിപോര്‍ട്ട്

ന്യൂഡെല്‍ഹി: (https://ift.tt/3ieUt5F) വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ച് വരാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ട്വന്റി 20 ടീമിനു വേണ്ടി കളിക്കാന്‍ സന്നദ്ധനാണെന്ന് യുവരാജ് സിങ് അറിയിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ട്വന്റി 20 ടീമിനു വേണ്ടി കളിക്കാന്‍ സന്നദ്ധനാണെന്ന് യുവരാജ് സിങ് അറിയിച്ചതായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് 14 മാസങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ താരം തിരിച്ച് വരവിനെക്കുറിച്ച് ചിന്തിക്കുന്നത്.

News, National, India, New Delhi, Sports, Cricket, BCCI, Player, Yuvraj Singh plans to come out of retirement and play domestic cricket for Punjab: Report

ഇതിനിടെ ഓസ്‌ട്രേലിയന്‍ ട്വന്റി 20 ലീഗായ ബിഗ് ബാഷില്‍ (ബി ബി എല്‍) കളിക്കാനും യുവി ശ്രമങ്ങള്‍ നടത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ കളിക്കാന്‍ യുവി താത്പര്യമറിയച്ചതിന് പിന്നാലെ അദ്ദേഹത്തിനായുള്ള ബി ബി എല്‍ ക്ലബ്ബിനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സഹായവുമായി രംഗത്തെത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

ബി സി സി ഐ ചട്ടമനുസരിച്ച് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്ക് മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ സാധിക്കൂ. 2019-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവി നേരത്തെ കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ടൂര്‍ണമെന്റിലും കളിച്ചിരുന്നു.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് യുവി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പുനീത് ബാലിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Keywords: News, National, India, New Delhi, Sports, Cricket, BCCI, Player, Yuvraj Singh plans to come out of retirement and play domestic cricket for Punjab: Report


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?