യുഎസ് ഓപ്പണ്‍ 2020: സെമി ഫൈനലില്‍ സെറീന വില്യംസ് വിക്ടോറിയ അസാരെങ്കയോട് പരാജയപ്പെട്ടു
ന്യൂയോര്‍ക്ക്: (https://ift.tt/3kbfm2d) യുഎസ് ഓപ്പണ്‍ ടെന്നിസ് സെമിയില്‍ സെറീന വില്യംസിന് വിക്ടോറിയ അസാരെങ്കയോട് വമ്പന്‍ പരാജയം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടിലേക്കു മടങ്ങിയെത്തിയ ബെലാറൂസിന്റെ സീഡില്ലാ താരം വിക്ടോറിയ അസറെങ്കയാണു 3ാം സീഡായ യുഎസ് താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ചാണ് അസറെങ്കയുടെ വിജയം (16, 63, 63). ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയാണ് അസറെങ്കയുടെ എതിരാളി.
ആദ്യ സെറ്റില്‍ 4 ഡബിള്‍ ഫോള്‍ട്ടുകള്‍ വരുത്തി അസറെങ്ക ഉഴപ്പിയതോടെ 61നു സെറീന സെറ്റ് പിടിച്ചു. 2ാം സെറ്റില്‍ 2 ബ്രേക്ക് പോയിന്റുകള്‍ നേടി അസറെങ്ക മേല്‍ക്കൈ നേടി. നിര്‍ണായകമായ അവസാന സെറ്റില്‍ തുടരെ 3 ഗെയിമുകള്‍ നേടി ബെലാറൂസ് താരം മുന്നിലെത്തി. ഇടതു കണങ്കാലിന്റെ വേദന മാറ്റാന്‍ വൈദ്യസഹായം തേടേണ്ടിവന്നതോടെ സെറീന തളര്‍ന്നു. ബേസ്ലൈന്‍ ഷോട്ടുകളായിരുന്നു അസറെങ്കയുടെ കരുത്ത്.
ജെന്നിഫര്‍ ബ്രാഡിയെ 76, 36, 63നു തോല്‍പിച്ചാണ് ഒസാക ഫൈനല്‍ ഉറപ്പിച്ചത്. വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ഫൈനലില്‍നിന്ന് ഒസാക പിന്‍മാറിയപ്പോള്‍ ജേതാവായത് അസറെങ്കയാണ്. രണ്ടാഴ്ച മുന്‍പു 'നടക്കാതെ പോയ ഫൈനലി'ന് ആര്‍തര്‍ ആഷ് സ്റ്റേഡിയം വേദിയാകും.
24ാം ഗ്രാന്‍സ്‌ലാം കിരീടംചൂടി റെക്കോര്‍ഡ് ഇടാനെത്തിയ സെറീനയ്ക്കാണ് ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നത്. 2017ല്‍ പിറന്ന മകന്‍ ലിയോയ്ക്കായി കോര്‍ട്ടില്‍നിന്നു വിട്ടുനിന്ന അസറെങ്ക, ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ ഗ്രാന്‍സ്‌ലാമിലാണു ഫൈനലില്‍ കടന്നത്. 11 ഗ്രാന്‍സ്‌ലാമുകളില്‍ സെറീനയെ നേരിട്ടതില്‍ മുപ്പത്തൊന്നുകാരിയുടെ ആദ്യ ജയം. മുപ്പത്തെട്ടുകാരിയായ സെറീന മകള്‍ ഒളിംപിയ പിറന്നശേഷം 2018ലാണു കോര്‍ട്ടിലേക്കു തിരിച്ചെത്തിയത്.
Powered by Info News For You

Comments
Post a Comment