ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍; 2020-22 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

എറണാകുളം: (https://ift.tt/3i8Xq7V) 2020-22 വര്‍ഷത്തിലേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ക്ക് കേരളത്തിലെ ഹയര്‍സെക്കന്ററി പരീക്ഷ ബോര്‍ഡ് നടത്തുന്ന ഹയര്‍സെക്കന്ററി പരീക്ഷ അല്ലെങ്കില്‍ തത്തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ജില്ലയിലെ 14 ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. 

ആകെയുള്ള സീറ്റുകളില്‍ സയന്‍സിനും ഹ്യുമാനിറ്റീസിനും 40 ശതമാനം വീതവും, 20 ശതമാനം കൊമേഴ്‌സ് വിഭാഗത്തിനുമായി ക്രമീകരിച്ചിരിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇ-മെയില്‍ വിലാസമായ ddeekm@gmail.com മുഖേനയോ സെപ്തംബര്‍ മാസം പതിനെട്ടാം തീയതിക്കുളളില്‍ സമര്‍പ്പിക്കണം. 

News, Kerala, State, Ernakulam, Education, Admission, Application invited for Diploma in Elementary Education

വിശദ വിവരങ്ങള്‍ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും https://ift.tt/2R5bmUk എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്.

Keywords: News, Kerala, State, Ernakulam, Education, Admission, Application invited for Diploma in Elementary Education


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?