കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (https://ift.tt/2FhUVlm) കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളില്‍നിന്നും 2020-21 അദ്ധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് എട്ട്, ഒന്‍പത്, 10, പ്ലസ് വണ്‍ (വി എച്ച് എസ് ഇ) ക്ലാസുകളിലേക്കാണ് അഡ്മിഷന്‍. അഡ്മിഷന്‍ ലഭിക്കുന്നതിന് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബാള്‍, വോളീബോള്‍, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, ബോക്സിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ദേശീയ മത്സര വിജയികള്‍/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍/സംസ്ഥാന മത്സര വിജയികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: https://ift.tt/2FpqXeS, ഫോണ്‍: 0471-2326644.
Powered by Info News For You

Comments
Post a Comment