ഓണ്‍ലൈനിലൂടെ ബാഗ് ബുക്ക് ചെയ്തപ്പോള്‍ 'സമ്മാന'മായി ലഭിച്ചത് സഫാരി കാര്‍; യുവതിക്ക് നഷ്ടമായത് 20,000
പെരുമ്പടപ്പ്: (www.kvartha.com 05.09.2020) ഓണ്‍ലൈനിലൂടെ ബാഗ് ബുക്ക് ചെയ്തപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചെന്നു വ്യാജ സന്ദേശം. ഇതോടെ യുവതിക്ക് നഷ്ടമായത് 20,000 രൂപ. പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു യുവതി ബാഗ് ബുക്ക് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സഫാരി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാര്‍ ലഭിക്കാന്‍ 20,000 രൂപ കമ്പനിയുടെ അക്കൗണ്ടില്‍ അടയ്ക്കണമെന്നും കാട്ടി സന്ദേശം ലഭിച്ചതായി യുവതി പറയുന്നു.
പണം അയയ്‌ക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തു. ഇതിന് പുറമേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും വാട്‌സാപ് വഴി യുവതിക്ക് അയച്ചു കൊടുത്തു. കാര്‍ ലഭിക്കാന്‍ അക്കൗണ്ടിലൂടെ പണം കൈമാറി കാത്തിരിക്കുന്നതിനിടയിലാണു പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരുന്നത്. ഇതോടെയാണു കാര്‍ സമ്മാനമായി ലഭിച്ചെന്ന വിവരം വ്യാജമാണെന്ന് യുവതി തിരിച്ചറിയുന്നത്. യുവതി ഇതുസംബന്ധിച്ച് പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി.

Keywords: Woman in Malappuram cheated online booking, Malappuram, Local News, News, Cheating, Woman, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment