ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ്-19; സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

ലണ്ടന്‍: (https://ift.tt/330t3Ke) ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് (34) കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. എന്നാല്‍ ആര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് വ്യക്തമാക്കിയില്ല.

News, World, London, Cinema, Hollywood, Health, Covid-19, Entertainment, Robert Pattinson tests positive for Covid-19, The Batman shoot suspended

അതേസമയം പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്‍സണാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാധ്യമങ്ങളായ വെറൈറ്റി, ഹോളിവുഡ് റിപ്പോര്‍ട്ടര്‍, വാനിറ്റി ഫെയര്‍ എന്നിവയെല്ലാം  റിപ്പോര്‍ട്ട് ചെയ്തു. റോബര്‍ട്ട് പാറ്റിന്‍സണ്‍ തനിക്ക് രോഗമുണ്ടെന്ന് വ്യക്തമാക്കി. 

മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സിനിമാ ചിത്രീകരണം സമീപകാലത്താണ് വീണ്ടും തുടങ്ങിയത്. മാറ്റ് റീവ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 

Keywords: News, World, London, Cinema, Hollywood, Health, Covid-19, Entertainment, Robert Pattinson tests positive for Covid-19, The Batman shoot suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?