ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചും നാക്ക് അറുത്തും ക്രൂരത; യുപിയില്‍ അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ട പീഡനത്തിന് ഇരയാക്കിയ 19കാരി മരിച്ചു
കാണ്‍പൂര്‍: (https://ift.tt/3iavIGT) അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ട പീഡനത്തിന് ഇരയാക്കിയ 19കാരിയായ ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഈ മാസം 14ന് ആണ് ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട പീഡനത്തിന് ഇരയാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡെല്‍ഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചാണ് അന്ത്യം.
പ്രതികള്‍ തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ പിന്നീട് ഗുരുതരാവസ്ഥയില്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പെണ്‍കുട്ടിയെ ആദ്യം ഹത്‌റാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. അവിടുന്നാണ് ഡെല്‍ഹി എംയിസിലേക്ക് മാറ്റിയത്. അപ്പോഴേക്കും കൈയും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. അതിദാരുണമായ കൂട്ടപീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പോലീസ് അറിയിച്ചു.
അതേസമയം പരാതിയുമായി പോലീസിന് മുന്നില്‍ എത്തിയിട്ടും നടപടിയെടുക്കാന്‍ പോലീസ് വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
Powered by Info News For You

Comments
Post a Comment