കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ 19 ന്
തിരുവനന്തപുരം: (https://ift.tt/2FIkoo9) കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ 19 ന് നടത്തും. 2020-2021 ബാച്ചിലേക്കുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷയാണ് നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ നാല് വരെയാണ് പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തോ പരീക്ഷയില്‍ പങ്കെടുക്കാം.
കറന്റ് അഫയേഴ്‌സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനവും പരിശോധിക്കുന്ന ഒബ്ജക്ടീവ് ടൈപ്പ്/ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാകുക. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്.
സാങ്കേതികമായ വിവരങ്ങള്‍ക്ക് 914712700013, 7356610110, 9207199777 എന്നീ ഐ സ് എഫ് ഒ എസ് എസ് (ICFOSS) നമ്പറുകളില്‍ വിളിക്കണം. (ഈ നമ്പറുകള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലഭ്യമാകുക). കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645090664.
Powered by Info News For You

Comments
Post a Comment