കോവിഡ് - 19 എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്റെ വാക്കുകള്‍ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി

കൊല്ലം: (www.kvartha.com 02.09.2020) മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന ചിന്തകള്‍ക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണിന്ന്. കോവിഡ് - 19 എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്റെ വാക്കുകള്‍ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യര്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. 



ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ഗുരുദര്‍ശനങ്ങള്‍  പ്രചോദനം നല്‍കുന്നു. മലയാളിയുടെ മനസില്‍ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദര്‍ശനങ്ങള്‍ ഇവിടെ കൂടുതല്‍ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞ എടുക്കാം.  

 Keywords: Sree Narayana Guru’s visions relevant today, says Pinarayi Vijayan, Sree Narayana Guru, Kollam, News, Religion, Facebook Post, Chief Minister, Pinarayi Vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?