കോവിഡ് 19 കാലത്ത് ജോലി തട്ടിപ്പ്; ഇന്ത്യക്കാരടക്കം 150ലേറെ പേര്‍ക്ക് പണം നഷ്ടമായി; മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വലയില്‍ വീഴ്ത്തുന്നതെന്ന് ദുബൈ പൊലീസ്; പ്രതികള്‍ പിടിയില്‍

ദുബൈ: (www.kvartha.com 07.09.2020) കോവിഡ് 19 കാലത്ത് ജോലി തട്ടിപ്പ് നടത്തിയ സംഘം ദുബൈ പൊലീസിന്റെ പിടിയില്‍. വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യക്കാരടക്കം 150ലേറെ പേര്‍ക്കാണ് ഇവരുടെ തട്ടിപ്പിനിരയായി പണം നഷ്ടമായത്. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നതെന്ന് ദുബൈ പൊലീസ് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു.

റിക്രൂട്ട്‌മെന്റ് ഫീസ്, നികുതി, അഭിമുഖം ബുക്കിങ് ഫീസ് തുടങ്ങിയവയുടെ പേരില്‍ അനധികൃതമായി ഇവര്‍ ഫീസ് ഈടാക്കിയിരുന്നു. കോവിഡ്19 കാലത്ത് ജോലി സാധ്യതകള്‍ മങ്ങിയതും പലരും പ്രതിസന്ധിയിലായതും സംഘം മുതലെടുക്കുകയായിരുന്നുവെന്ന് അല്‍ ജലാഫ് വ്യക്തമാക്കി.

Covid-19 job scam that duped 150 applicants busted in Dubai, Dubai, Police, Arrested, Cheating, Social Media, Probe, Phone call, Gulf, World

വ്യാജ പരസ്യം നല്‍കുന്നവരെ ദുബൈ സിഐഡി ജനറല്‍ വകുപ്പ് ഇക്കണോമിക് ക്രൈംസ് കണ്‍ട്രോള്‍ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

ദുബൈ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ഒരു വ്യാജ റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോള്‍ വിഭാഗത്തിന് ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടര്‍ കേണല്‍ സലാഹ് ജുമാ ബുസായിബ പറഞ്ഞു. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരന്‍. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം വ്യാപകമായി പരസ്യം നല്‍കിയിരുന്നത്. മികച്ച ജോലിയും ശമ്പളവുമായിരുന്നു വാഗ്ദാനം. ഓരോ അപേക്ഷകനില്‍ നിന്നും 1000 മുതല്‍ 3000 ദിര്‍ഹം വരെയാണ് സംഘം അപേക്ഷ വിസാ നടപടികള്‍ക്കായി ഫീസ് ഈടാക്കിയിരുന്നതെന്നും ആന്റി ഫ്രോഡ് വിഭാഗം ഡയറക്ടറ് ക്യാപ്റ്റന്‍ അഹമ്ദ് സുഹൈല്‍ അല്‍ സമാഹി പറഞ്ഞു.

പിന്നീട് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ പലരും ഏജന്‍സിയെ സമീപിച്ചുവെങ്കിലും അവിടെയുള്ളവര്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ചിലര്‍ വഞ്ചിക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു.

Keywords: Covid-19 job scam that duped 150 applicants busted in Dubai, Dubai, Police, Arrested, Cheating, Social Media, Probe, Phone call, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?