സില്‍വര്‍ ലേക്കിന്റെ 1.75 ശതമാനം ഓഹരിയായ 7500 കോടി നിക്ഷേപമെത്തിയതായി റിലയന്‍സ് റീട്ടെയ്ല്‍

മുംബൈ: (https://ift.tt/3mTSJBB) സില്‍വര്‍ ലേക്കിന്റെ 1.75 ശതമാനം ഓഹരിയായ 7500 കോടി നിക്ഷേപമെത്തിയതായി റിലയന്‍സ് റീട്ടെയ്ല്‍. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് കീഴിലെ റീട്ടെയ്ല്‍ രംഗത്തെ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സ് ലിമിറ്റഡിനാണ് 7500 കോടി രൂപ നിക്ഷേപമെത്തിയത്. അമേരിക്കന്‍ ടെക് ഇന്‍വെസ്റ്ററായ സില്‍വര്‍ ലേക്കാണ് നിക്ഷേപം നടത്തിയതെന്ന് മുകേഷ് അംബാനിയുടെ കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. 

News, National, India, Mumbai, Business, Reliance, Technology, Finance, Mukesh Ambani, Reliance Retail receives Rs 7,500 cr from Silver Lake for a 1.75% stake


സില്‍വര്‍ ലേക്കിന് 1.75 ശതമാനം ഓഹരിയാണ് റിലയന്‍സ് റീട്ടെയ്‌ലില്‍ ഉള്ളത്. ഇതിന്റെ തുകയായാണ് 7500 കോടി നല്‍കിയത്. അമേരിക്കന്‍ കമ്പനി റിലയന്‍സില്‍ നിക്ഷേപം നടത്തുമെന്ന് സെപ്തംബര്‍ ഒന്‍പതിന് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

ജിയോ പ്ലാറ്റ്‌ഫോമില്‍ ഓഹരി വിറ്റഴിച്ച് 1.5 ട്രില്യണ്‍ രൂപ അംബാനി സമാഹരിച്ചതിന് ശേഷം റീട്ടെയ്ല്‍ സ്ഥാപനത്തിലേക്ക് വന്ന ആദ്യ നിക്ഷേപമാണ് സില്‍വര്‍ ലേക്കിന്റേത്. ജിയോ പ്ലാറ്റ്‌ഫോമിലും ഈ കമ്പനി നേരത്തെ നിക്ഷേപം നടത്തിയിരുന്നു. 2.08 ശതമാനം ഓഹരിക്ക് 1.34 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്.

Keywords: News, National, India, Mumbai, Business, Reliance, Technology, Finance, Mukesh Ambani, Reliance Retail receives Rs 7,500 cr from Silver Lake for a 1.75% stake

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?