കോവിഡ് രോഗിയെ കൊണ്ടുപോയി; എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വീഴ്ചയ്ക്ക് മുട്ടന്‍ പണി, 15 ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തലാക്കി
ന്യൂഡല്‍ഹി: (www.kvartha.com 18.09.2020) കോവിഡ് ഭീതി കുറഞ്ഞുവരുന്നതിനിടെ ഇന്ത്യയില്‍ നിന്ന് രോഗിയെ എത്തിച്ച എയര്‍ ഇന്ത്യയ എക്സ്പ്രസിന്റെ സര്‍വ്വീസുകള്‍ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ത്തിവെച്ചു. 15 ദിവസത്തേക്ക് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്കാണ് വിലക്ക്. ഇതോടെ എയര്‍നഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് പുനഃക്രമീകരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്.പോസിറ്റീവായ യാത്രക്കാരെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് രണ്ടുതവണയാണ് ഇന്ത്യയില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലെത്തിച്ചത്. ഇക്കാര്യം ബോധ്യമായതോടെയാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസിന് നോട്ടിസ് നല്‍കിയത്.
സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് വിലക്ക്. സെപ്തംബര്‍ നാലിന് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പോയ യാത്രക്കാരന് കോവിഡ് പൊസിറ്റീവായിരുന്നു. അതിന്റെ പരിശോധനാഫലവും അയാളുടെ പക്കലുണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് കര്‍താര്‍ സിംഗ് എന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇയാള്‍ നാലിന് ദുബൈയിലേക്ക് പറന്നു. സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങണമെങ്കില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കി നല്‍കാനും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അശ്രദ്ധ കാരണം ദുബൈ വിമാനത്താവളത്തിനും ആരോഗ്യ രംഗത്തിനും മറ്റ് യാത്രക്കാര്‍ക്കും ഉണ്ടായ പ്രശ്നങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും പരിഹാരം കാണമെന്നും ക്വാറന്റയിന്‍, ചികിത്സ ചെലവ് അടക്കം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കര്‍താര്‍ സിംഗിന്റെ പേരും പാസ്പോര്‍ട്ട് നമ്പരും സീറ്റ് നമ്പരും സഹിതമാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടിസ് അയച്ചത്. ഇതുപോലുള്ള സംഭവം മുമ്പുണ്ടായപ്പോള്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന വിമാനത്താവളമാണ് ദുബൈ. കോവിഡ് രോഗികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന് ഇത് രണ്ടാം തവണയാണ് എയര്‍ ഇന്ത്യയ്ക്കും അനുബന്ധ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്. ആഗസ്റ്റ് 18 മുതല്‍ 31 വെര ഹോങ്കോങ്ങ് എയര്‍ ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായതോടെ സെപ്തംബര്‍ ഏഴ് മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശന വിലക്ക് നിലവില്‍ വന്നു.
Keywords: Dubai suspends Air India Express operations for flying COVID-19 positive passenger, Air India Express, Suspend, Dubai, Air India, COVID-19, Hong Kong, Aviation, Plan, Compensation, Manager, VBM, New Delhi, National, News
Powered by Info News For You

Comments
Post a Comment