കോഴി വാങ്ങാനെത്തിയ യുവാവ് കടയിൽ നിന്ന് 13,600 രൂപയുമെടുത്ത് മുങ്ങി

മാങ്ങാട്: (www.kasargodvartha.com 02.09.2020) കോഴി വാങ്ങാനെത്തിയ യുവാവ് കടയിൽ നിന്നും 13,600 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞു. മാങ്ങാട് മീൻ മാർക്കറ്റിന് സമീപത്തുളള ബി എസ് കെ ഓപ്പൺ ചിക്കൻ സെൻ്ററിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് പണം മോഷണം പോയത്. ഉദുമയിലെ അബ്ദുൽ ഖാദറിൻ്റെ (65) ഉടമസ്ഥതയിലുള്ള കടയാണിത്. 

കോഴിയിറച്ചി വാങ്ങാനാണെന്ന് പറഞ്ഞാണ് യുവാവ് കടയിലെത്തിയത്. കടയുടമ കോഴിയെ തൂക്കി മുറിച്ച് പാകപ്പെടുത്തുന്നതിനിടയിൽ യുവാവ് കടയിലെ മേശവലപ്പിൽ സൂക്ഷിച്ച പണമെടുക്കുകയായിരുന്നു. ശേഷം സാധനങ്ങൾ വാങ്ങി വരാമെന്ന് പറഞ്ഞ് ഇയാൾ പോയെങ്കിലും മടങ്ങി വന്നില്ല. പിന്നീട് കടയുടമ മേശ വലിപ്പ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.

Keywords: Kerala, News, Kasaragod, Mangad, Police, Robbery, Shop, Youth, Case, young man who came to buy the chicken took Rs 13,600 from the shop and drowned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?