പുറത്തേക്ക് നോക്കിയാല്‍ ഒരു വശത്ത് ദുബൈ തടാകം, മറുവശത്ത് അംബര ചുംബിയായ ബുര്‍ജ് ഖലീഫ, എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിനങ്ങളാണ് ദുബൈയിലെ ക്വാറന്റീന്‍ ജീവിതം; ഐപിഎല്‍ 13-ാം സീസണിനായി എത്തിയ തനിക്ക് മടുത്തെന്ന് രവിചന്ദ്രന്‍ അശ്വിന്‍
ദുബൈ: (https://ift.tt/330t3Ke) ഐപിഎല്‍ 13-ാം സീസണിനായി എത്തിയ തനിക്ക് മടുത്തെന്ന് തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. താമസം ദുബൈയില്‍. എസി മുറിയും എല്ലാവിധ സൗകര്യങ്ങളുമുണ്ട്. പുറത്തേക്ക് നോക്കിയാല്‍ ഒരു വശത്ത് ദുബൈ തടാകം. മറുവശത്ത് അംബര ചുംബിയായ ബുര്‍ജ് ഖലീഫ. പറഞ്ഞിട്ടെന്ത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിനങ്ങളാണ് ദുബൈയിലെ ക്വാറന്റീന്‍ ജീവിതമെന്ന് നിരാശനായി അശ്വിന്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ) 13-ാം സീസണിനായി എത്തിയതാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍. ചട്ടപ്രകാരം ദുബൈയില്‍ ആറു ദിവസത്തെ ക്വാറന്റീന്‍ കാലയളവും പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെയാണ് ആ ആറു ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നുവെന്ന് അശ്വിന്റെ തുറന്നു പറച്ചില്‍. ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ക്വാറന്റീന്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അശ്വിന്‍ വിവരിച്ചത്.
'കഴിഞ്ഞ 56 മാസമായി ഞാന്‍ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വന്നു എന്നത് സത്യമാണ്. പക്ഷേ, അപ്പോഴും എനിക്കു ചുറ്റും എപ്പോലും ആളുകളുണ്ടായിരുന്നു. അവിടെ എന്റെ തന്നെ പുതിയ യൂട്യൂബ് ചാനലിന്റെ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. അന്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ ഉള്‍പ്പെടെ സജീവമായിരുന്നു. പക്ഷേ, ഇവിടെയെത്തിയ ശേഷമുള്ള ആ ആറു ദിവസങ്ങള്‍, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം ദിനങ്ങളെന്ന് പറയാതെ വയ്യ' അശ്വിന്‍ വിശദീകരിച്ചു.
'ക്വാറന്റീനിലെ ആദ്യ ദിവസം പുറത്തേക്കു നോക്കിയ ഞാന്‍ കണ്ടത് ദുബൈ തടാകമാണ്. ഇപ്പുറത്തു നോക്കിയാലോ, ബുര്‍ജ് ഖലീഫയും. ഇത് സുന്ദരമായ കാഴ്ചയൊക്കെത്തന്നെ. പക്ഷേ, എത്രനേരം ഇതും നോക്കിയിരിക്കും? മാത്രമല്ല, ഇവിടുത്തെ അസഹനീയമായ ചൂടും' അശ്വിന്‍ പറഞ്ഞു.
ദുബൈയിലെ ക്വാറന്റീന്‍ കാലയളവിലെ ജീവിതം സഹിക്കാനാകാതെ പോയതോടെ, പതിവിനു വിപരീതമായി സമ്പൂര്‍ണമായും മൊബൈല്‍ ഫോണിലേക്ക് ജീവിതം തന്നെ ചുരുങ്ങിയതായും അശ്വിന്‍ വെളിപ്പെടുത്തി.
'സാധാരണ ഗതിയില്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ കൂടുതല്‍ ഉപയോഗിക്കാറില്ല. രണ്ട് രണ്ടര മണിക്കൂര്‍ നോക്കിയാലായി. പക്ഷേ, ക്വാറന്റീനില്‍ പ്രവേശിച്ചതോടെ എന്റെ പ്രതിദിന മൊബൈല്‍ ഉപയോഗം ആറു മണിക്കൂറിനു മുകളിലേക്ക് ഉയര്‍ന്നു. ആകെ രോഗം ബാധിച്ച് ക്ഷീണിച്ച അവസ്ഥയിലായിരുന്നു. പുസ്തകം വായിക്കാന്‍ പോലും കഴിയാത്ത സ്ഥിതി. എന്തായാലും ആറു ദിവസം പൂര്‍ത്തിയായി. ഭാഗ്യംകൊണ്ട് ആര്‍ക്കും കോവിഡ് ബാധിച്ചുമില്ല' അശ്വിന്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment