ആരാധകരുടെ സന്തോഷം വാനോളം ഉയര്‍ത്തി ക്രിസ്റ്റ്യാനോ; അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോളുകള്‍ നേടി രണ്ടാമത്തെ താരമായി

ലിസ്ബണ്‍: (https://ift.tt/3ig9a8v) രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോളുകള്‍ നേടി ആരാധകരുടെ സന്തോഷം വാനോളം ഉയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാല്‍ഡോ. യൂറോപ്യന്‍ നാഷണല്‍സ് ലീഗില്‍ സ്വീഡനെതിരെയുള്ള മത്സരത്തിലാണ് പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ ക്രിസ്റ്റ്യാനോ തന്റെ നൂറാം ഗോള്‍ നേടിയത്. രാജ്യത്തിനായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നൂറുഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ. ഫ്രീ കിക്കിലൂടെയായിരുന്നു ഗോള്‍ നേട്ടം കൈവരിച്ചത്. 

109 ഗോളുകളോടെ ഇറാന്‍ താരം അലി ഡെയ്യാണ് ഇതിന് മുന്‍പ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നൂറുഗോള്‍ എന്ന നേട്ടം കൈവരിച്ചത്. ഇത് മറികടക്കാന്‍ ഇനി റൊണാല്‍ഡോയ്ക്ക് വേണ്ടത് 10 ഗോളുകള്‍ കൂടി.  165 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 100 ഗോള്‍ നേട്ടം.

News, World, Sports, Football, Goal, Cristiano Ronaldo, Player, Cristiano Ronaldo becomes second men’s player to score 100 international goals

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നേടിയ 100 ഗോളുകളില്‍ 57 എണ്ണവും റൊണാല്‍ഡോ നേടിയത് ഫ്രീ കിക്കിലൂടെയാണ്. 2004 ല്‍ പത്തൊന്‍പതാം വയസില്‍ യൂറോ കപ്പിലാണ് റോണോ ആദ്യമായി പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്. 

അതേ സമയം എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ പോര്‍ച്ചുഗല്‍ തോല്‍പിച്ചു. 45, 72 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ് രണ്ടിനെതിരെ നാല് ഗോളിന് ക്രോയേഷ്യയെ തോല്‍പിച്ചു. ഇംഗ്ലണ്ടും, ഡെന്‍മാര്‍ക്കും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

Keywords: News, World, Sports, Football, Goal, Cristiano Ronaldo, Player, Cristiano Ronaldo becomes second men’s player to score 100 international goals

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?