10 വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു കാമുകന്‍ പിന്മാറി; ഇതിനിടെ 3 മാസം ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിച്ചു; കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കൊട്ടിയം: (www.kvartha.com 07.09.2020) പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു കാമുകന്‍ ഹാരിസ് പിന്മാറിയതിലുള്ള മനോവിഷം കൊണ്ടാണ് റംസി ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍. ഇതിനിടെ റംസി ഗര്‍ഭിണിയായെങ്കിലും ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഈ സംഭവം റംസിയെ മാനസികമായി വല്ലാതെ വേദനിപ്പിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഹാരിസ് കൂടെയില്ലെങ്കില്‍ ഞാന്‍ പോകുമെന്നു മരണത്തിനു മുന്‍പ് ഹാരിസിന്റെ ഉമ്മയോട് അവള്‍ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം തന്നെ ഒഴിവാക്കുകയാണെന്ന് റംസി മനസിലാക്കിയിരുന്നു. പലപ്പോഴും ഹാരിസിനോട് ഇതേ പറ്റി സംസാരിച്ചപ്പോള്‍ വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്നതിനു മുന്‍പും റംസി ഹാരിസിനോടും ഹാരിസിന്റെ ഉമ്മയോടും ഫോണില്‍ സംസാരിച്ചിരുന്നു. നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോയി മരിക്ക് എന്നുമായിരുന്നു അവരുടെ മറുപടിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Abetment to suicide, Man arrested In Kollam, Local News, News, Ernakulam, Police, Arrested, Pregnant Woman, Allegation, Family, Kerala

എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി റംസിയെ കൊണ്ടു പോയത്. പ്രമുഖ സീരിയില്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് കൂടെ പോയത്. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖയും ഇയാള്‍ ചമച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം അറസ്റ്റിലായ ഹാരിസിനുമേല്‍ ആത്മഹത്യാ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് കൊട്ടിയം എസ്‌ഐ അമല്‍ പറഞ്ഞു. പത്തു വര്‍ഷത്തോളം പ്രണയിക്കുകയും വിവാഹം ഉറപ്പിച്ചതിനു ശേഷം ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തത് പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. മൂന്ന് മാസത്തോളം ഗര്‍ഭിണിയായിരിക്കെയാണ് ഏതാനു നാളുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചത്. മറ്റൊരു വിവാഹ ബന്ധത്തിനു വേണ്ടിയാണ് റംസിയെ ഒഴിവാക്കിയതെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊട്ടിയം എസ്‌ഐ പ്രതികരിച്ചു.

അതിനിടെ മരിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി ഹാരിസിന് അയച്ച സന്ദേശങ്ങളും പുറത്തു വന്നു. ഞാന്‍ ആരുടെയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു വേണ്ടി കാത്തിരിക്കാന്‍ ആരുമില്ലെന്നും യുവതി ശബ്ദ സന്ദേശത്തില്‍ പറയുന്നു. അതേസമയം നല്ല സാമ്പത്തികമുള്ള പെണ്‍കുട്ടിയുമായി ഹാരിസിന് മറ്റാരു പ്രണയമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Keywords: Abetment to suicide, Man arrested In Kollam, Local News, News, Ernakulam, Police, Arrested, Pregnant Woman, Allegation, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?