UP: 6-year-old girl critical after molestation

യുപിയില്‍ ആറുവയസ്സുകാരിയെ വീട്ടിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം സ്വകാര്യഭാഗങ്ങള്‍ ഛേദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍, പ്രതി ഒളിവില്‍ 


ലക്നൗ: (https://ift.tt/3irYh3f) വീട്ടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

News, National, India, Uttar Pradesh, Molestation, Child, Police, Hospital, Accused, Treatment, UP: 6-year-old girl critical after molestation

ഹാപുരിലെ ഗര്‍മുക്തേശ്വര്‍ കൊത്വാലിയിലെ വീടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ ഇയാള്‍ അതിക്രൂരമായി മാനഭംഗപ്പെടുത്തി സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

കുഞ്ഞിനെ കാണാനില്ലാതെ പരിഭ്രാന്തരായ മാതാപിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞിറങ്ങി. കൊത്വാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തട്ടിക്കൊണ്ടുപോയതായി കേസെടുക്കുകയും ചെയ്തു. പോലീസ് സംഘവും കുഞ്ഞിനെ തിരഞ്ഞിറങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ ആറ് മണിവരെ കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് ബന്ധുക്കളിലൊരാള്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഉടന്‍ ഹാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരാണ് കുട്ടി പീഡനം നേരിട്ടതായും സ്വകാര്യഭാഗങ്ങള്‍ ഛേദിച്ചതായും അറിയിച്ചത്. 

അതേസമയം സംഭവത്തില്‍ പോലീസിന് ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Keywords: News, National, India, Uttar Pradesh, Molestation, Child, Police, Hospital, Accused, Treatment, UP: 6-year-old girl critical after molestation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?