Thiruvananthapuram missing health inspector dead body found
തിരുവനന്തപുരത്ത് കത്തെഴുതി വെച്ച് കാണാതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: (https://ift.tt/3gUL2Yc) കത്തെഴുതി വെച്ച് കാണാതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ഹെല്‍ത്ത് ഡയറക്ട്രേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാറിന്റെ (54) മൃതദേഹം മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കിട്ടിയത്. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്.
ഇദ്ദേഹത്തോടൊപ്പം ജോലി നോക്കിയിരുന്ന ആളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇതില്‍ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെ വീട്ടില്‍ നിന്ന് കാണാതായ ഇദ്ദേഹത്തിന്റെ ചെരുപ്പ് കുണ്ടമണ്‍കടവില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ ആറ്റില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ വീട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റേത് എന്ന് സംശയിക്കുന്ന കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. 'തന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു. മുങ്ങി....' എന്നെഴുതിയിരുന്നു. ഇതിന് പിന്നാലെ ആറ്റില്‍ തെരച്ചില്‍ തുടങ്ങുകയായിരുന്നു.
സഹപ്രവര്‍ത്തകന്റെ പിതാവിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിലെ പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ള ആളുമായി ഇടപെടല്‍ ഉണ്ടായിരുന്നതും തനിക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് ആണോ എന്ന ആശങ്കയും കൃഷ്ണകുമാറിന് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ പരാമര്‍ശങ്ങളെന്നാണ് പോലീസ് വിശദമാക്കുന്നത്.
തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്റ്ററേറ്റില്‍ ഫുഡ് ഇന്‍സ്പെക്ടര്‍ ആണ് കാണാതായ കൃഷ്ണകുമാര്‍. ഭാര്യ പ്രീത സര്‍ക്കാര്‍ പ്രെസ്സില്‍ ജീവനക്കാരിയാണ്. മക്കള്‍ ഗോകുല്‍, ഗോവിന്ദ്
Powered by Info News For You

Comments
Post a Comment