Sand hunting again led by DYSP; The boats were demolished

കുമ്പള: (www.kasargodvartha.com 25.08.2020) കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വീണ്ടും മണൽവേട്ട. മണൽ കടത്താൻ ഉപയോഗിച്ചു വന്ന തോണികൾ ജെ സി ബി ഉപയോഗിച്ച് തകർത്തു.

മൊഗ്രാൽ, ഒളയം, പി കെ നഗർ എന്നിവിടങ്ങളിലെ അനധികൃത കടവുകളിലാണ് ഡി വൈ എസ് പി യുടെയും കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ റെയ്ഡ് നടത്തിയത്. ആഴ്ച്ചകൾക്ക് മുമ്പും കുമ്പള പോലീസ് സറ്റേഷൻ പരിധികളിലെ അനധികൃത കടവുകളിൽ റെയിഡ് നടത്തി ടൺ കണക്കിന് മണൽ പിടികൂടിയിരുന്നു.

Sand hunting again led by DYSP; The boats were demolished.

പോലീസ് റെയിഡ് ഭയന്ന് മണൽകടത്ത് സംഘം മാളത്തിലൊളിക്കുകയായിരുന്നു. വീണ്ടും മണൽ കടത്ത് സംഘം തലപൊക്കിയ വിവരമറിഞ്ഞാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ സംയുക്ത നീക്കം നടത്തി തോണികൾ തകർത്തത്. റെയിഡ് വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Kumbala, Illegal Sand, Boat, Sand Mafia, Demolished, Police, JCB, Raid, Sand hunting again led by DYSP; The boats were demolished.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?