കൂട്ടുകാരെല്ലാം ലോക്ക്ഡൗണില്‍ ഗെയിം കളിക്കുകയാണ്, എനിക്കൊരു PS4 വാങ്ങി നല്‍കുമോയെന്ന് സോനു സൂദിനോട് വിദ്യാര്‍ത്ഥി; കുട്ടിക്ക് നല്‍കിയ നടന്റെ മറുപടി കേട്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ
മുംബൈ: (https://ift.tt/2Cb0FvO) ഗെയിം കളിക്കാന്‍ എനിക്കൊരു PS4 വാങ്ങി നല്‍കുമോയെന്ന വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയ്ക്ക് സോനു സൂദ് നല്‍കിയ മറുപടി കേട്ട് കൈയടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിലേഷ് നിമ്പൂര്‍ എന്ന ഐഡിയില്‍ നിന്നാണ് വ്യത്യസ്തമായൊരു സഹായ അഭ്യര്‍ത്ഥന ലഭിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ആവശ്യം ഉന്നയിച്ചത്.
'കൂട്ടുകാരെല്ലാം ലോക്ക്ഡൗണില്‍ ഗെയിം കളിക്കുകയാണ്. എനിക്കൊരു PS4 വാങ്ങാന്‍ സഹായിക്കുമോ?' എന്നായിരുന്നു സോനു സൂദിന് ട്വിറ്ററില്‍ വന്ന സന്ദേശം. പിന്നാലെ സോനു മറുപടിയും നല്‍കി. PS4 ഇല്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. പുസ്തകങ്ങള്‍ വായിക്കൂ, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ താന്‍ ചെയ്തുതരാം എന്നാണ് സോനു നല്‍കിയ മറുപടി.
സോനുവിന്റെ മറുപടി നെറ്റിസണ്‍സ് ഏറ്റെടുത്തു കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നല്‍കിയിരിക്കുന്നതെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. ഇതിനകം 15,000 ലൈക്കുകളും 1,600 ല്‍ അധികം റീട്വീറ്റുകളുമാണ് സോനുവിന്റെ മറുപടിക്ക് ലഭിച്ചത്.If you don’t have a PS4 then you are blessed. Get some books and read. I can do that for you 📚 https://t.co/K5Z43M6k1Y
— sonu sood (@SonuSood) August 6, 2020
ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ നടനാണ് സോനു സൂദ്. ഇതിനകം നിരവധി പേരെ നാട്ടിലെത്താനും ജോലി നല്‍കാനും നടന് സാധിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment