Girl caught plucking flower, Odisha village boycotts all 40 Dalit families
പെണ്‍കുട്ടി പൂ പറിച്ചതിന് ഒഡീഷയിലെ 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്
ഭുവനേശ്വര്‍: (https://ift.tt/31fuMM1) ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചതിന് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. രണ്ടാഴ്ചയോളമായി 40 കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട്. ഒഡീഷ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് സംഭവം.
പൂ മോഷ്ടിക്കപ്പെട്ടതായി ഒരു കുടുംബം പരാതി ഉന്നയിച്ചതോടെ ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് ഇത് നീങ്ങി. സംഭവം അറിഞ്ഞയുടന്‍ തങ്ങള്‍ ക്ഷമാപണം നടത്തിയതായി പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. എന്നാല്‍ ഇതിനോടകം തന്നെ ഗ്രാമത്തിലെ ഒരുവിഭാഗം യോഗംചേര്‍ന്ന് തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് വഴക്ക് മൂര്‍ച്ഛിച്ചതോടെ ദളിത് സമുദായത്തില്‍ പെട്ടവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്നും പൂ പറിച്ച പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു.
ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്. ഇതില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ഊരുവിലക്കു നേരിടുന്നവര്‍ ജില്ലാ ഭരണകൂടത്തിനും പോലീസ് സ്റ്റേഷനിലും സംഭവം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വയലുകളില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് വിലക്കുണ്ട്. ഗ്രാമത്തില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ലെന്നും ഇവര്‍ പറയുന്നു. ഇവരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തില്‍പെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാന്‍ ആവശ്യപ്പെട്ടു.
രണ്ട് പ്രാവശ്യം സമാധാനയോഗങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പ്രശ്‌നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment