മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ന്യൂഡെല്‍ഹി: (www.kvartha.com 19.08.2020) മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഡെല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്. 

പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബ് മുഖര്‍ജിക്കു കോവിഡ് പോസിറ്റീവ് ആയിരുന്നു.


പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി നേരത്തെ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: 

'നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട്, ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്! അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അഭിജിത്തിന്റെ ട്വീറ്റ്. 

Keywords: Decline In Pranab Mukherjee's Health, Signs Of Lung Infection: Hospital, New Delhi, News, Politics, President, Hospital, Treatment, Trending, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?