കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് കാഞ്ഞങ്ങാട് അരയി സ്വദേശി
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വീണ്ടും കോവിഡ് മരണം. കാഞ്ഞങ്ങാട് അരയി പാലക്കാലിലെ ജീവൈക്യന്‍ (68) ആണ് മരിച്ചത്. വടകര സ്വാമി ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജത്തില്‍ അംഗമായിരുന്നു. ഈ മാസം ഒന്നിന് രക്തക്കുറവ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പിന്നീട് ആഗസ്ത് 15ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഞായര്‍ രാത്രി പത്ത് മണിക്കാണ് മരണം സംഭവിച്ചത്. പരേതരായ കെ. കരുണാകര സ്വാമിയുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ജാനകി. മകന്‍: ജിതിന്‍ (അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി, രാംജാസ് കോളജ്, ദില്ലി സര്‍വകലാശാല).
Powered by Info News For You

Comments
Post a Comment