സംസ്ഥാനത്തെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും



തിരുവനന്തപുരം: (www.kasargodvartha.com 04.08.2020) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട പ്രധാന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജംങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനവും ലോക് ഡൗണും ട്രെയിന്‍ റദ്ദാക്കലുകളും കാരണം യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 2020-2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. 

മഹാമാരിയെത്തുടര്‍ന്ന് ട്രെയിന്‍ യാത്രകള്‍ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വെ. 

Thiruvananthapuram, News, Kerala, Top headlines, Railway, Railway station, Reservation, Open, Railway reservation counter open in Kerala

Keywords: Thiruvananthapuram, News, Kerala, Top headlines, Railway, Railway station, Reservation, Open, Railway reservation counter open in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?