കോവിഡ് ക്ലസ്റ്ററായ നെല്ലിക്കുന്ന് കടപ്പുറത്ത് ദുരിതമകറ്റാന്‍ ചികിത്സാകേന്ദ്രം ആരംഭിച്ചു
കാസര്‍കോട്: (https://ift.tt/3iIeu4w) കോവിഡ് ക്ലസ്റ്ററായ നെല്ലിക്കുന്ന് കടപ്പുറത്ത് ദുരിതമകറ്റാന്‍ ചികിത്സാകേന്ദ്രം ആരംഭിച്ചു. നെല്ലിക്കുന്ന് ബീച്ച് ജംഗ്ഷനിലെ അംഗണ്‍വാടിയിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. രോഗികള്‍ക്ക് ഇവിടെ നിന്നും ചികിത്സ തേടാം.
രോഗവ്യാപനത്തെ തുടര്‍ന്ന് കോവിഡ് ക്ലസ്റ്ററാക്കിയ മാറ്റിയ ഇവിടുത്തെ പ്രദേശത്തുള്ളവര്‍ക്ക് പുറത്തുപോകാന്‍ അനുമതിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി എല്ലാതരം രോഗികള്‍ക്കും ചികിത്സ തേടാന്‍ ചികിത്സാ കേന്ദ്രമൊരുക്കിയത്. ഇവിടെ നിന്ന് ആവശ്യമെങ്കില്‍ മറ്റു ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ മാറ്റും.
തിങ്കളാഴ്ച മുതല്‍ ഇവിടെ മലേരിയ, ഡെങ്കിപ്പനി, കോവിഡ് ടെസ്റ്റുകള്‍ നടത്തും. ഒരു ഡോക്ടറും, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ജെ എച്ച് ഐ, ജെ പി എന്‍ തുടങ്ങിയവര്‍ക്കാണ് ചികിത്സാ കേന്ദ്രത്തിന്റെ ചുമതല.
Keywords: News, Kerala, Kasaragod, Nellikkunnu, COVID19, Treatment center was Started in Covid Cluster Nellikunnu
Powered by Info News For You

Comments
Post a Comment