ബംഗളുരു ആക്രമണത്തിൽ മുസ്ലിംകളെ മാത്രം അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി ആക്ഷേപം; അറസ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കളായ സ്ത്രീകളുടെ പ്രതിഷേധം പോലീസ് സ്റ്റേഷൻ മുന്നിൽ
ബംഗളുരു: (https://ift.tt/347VJDo) ബംഗളൂറുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമങ്ങളെത്തുടർന്ന് മുസ്ലിം വീടുകൾ തെരഞ്ഞു പിടിച്ച് പുരുഷന്മാരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തതായി ആക്ഷേപം.പോലീസ് കൊണ്ടുപോയവരുടെ ഫോട്ടോകളുമായി പെൺപട ബംഗളൂറു ഡി ജെ ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു.
എന്റെ ഭർത്താവ്, മകൻ, സഹോദരൻ എന്നിങ്ങിനെ വിവിധ പ്രായക്കാരുടെ ഫോട്ടോകൾ ഉയർത്തി അവർ പൊലീസ് പൊക്കിയവരുടെ പേരുകൾ വിളിച്ചുപറഞ്ഞു.
ഒരു പ്രശ്നത്തിലും തലയിടാത്ത തന്റെ ഭർത്താവ് ഉമറിനെയും അദ്ദേഹത്തിന്റെ സഹോദരൻ ഫറാസിനേയും പൊലീസ് കൊണ്ടുപോയതെന്തിനെന്ന് ഗോവിന്ദ പുരയിലെ റുബീന ആരാഞ്ഞു. പുലർച്ചെ നാലിനാണ് ഇരുവരേയും പൊക്കിയത്.
അർദ്ധ രാത്രി ഒരു മണിക്കാണ് പച്ചക്കറി കച്ചവടക്കാരനായ തന്റെ സഹോദരൻ ആസിഫിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ഷഹിൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രി അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടേയില്ല.
Keywords: Bangalore, News, Karnataka, Police Station, Attack, Arrested, Protest, Photo, House, Allegation that only Muslims were arrested in the Bengaluru attack; Relatives of those arrested protested in front of the police station
Powered by Info News For You

Comments
Post a Comment