കരിപ്പൂര്‍ വിമാനാപകടം: ഗവര്‍ണറും മുഖ്യമന്ത്രിയും കരിപ്പൂരിലെത്തും

മലപ്പുറം: (https://ift.tt/2XGvsIj) വിമാനാപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന്‍ എത്തി സംഭവസ്ഥലത്തെത്തി. ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് ഡെല്‍ഹിയില്‍ നിന്നു പുറപ്പെട്ടത്. അഞ്ചരയോടെ കരിപ്പൂരിലെത്തി.

മുഖ്യമന്ത്രി പിണറായി വിജനും ശനിയാഴ്ച കരിപ്പൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇരുവരും കരിപ്പൂരിലെത്തും എന്നാണ് വിവരം. ആരോഗ്യമന്ത്രി കെ കെ ശൈലജയും സംഭവസ്ഥലം സന്ദര്‍ശിക്കും.

News, Kerala, Malappuram, Plane Tragedy, Crash, Ministers, CM, Governor, Health Minister, Plane tragedy; Governor and CM visit to Karipoor

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തും.

ദുരന്തസ്ഥലം സന്ദര്‍ശിച്ചിട്ട് അദ്ദേഹം ആശുപത്രികളില്‍ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കോവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരില്‍ എത്തുന്ന അദ്ദേഹം ഏകോപന തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്.

അപകട കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞയുടന്‍ ഡെല്‍ഹിയില്‍ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു. മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിജിസിഎ ഡയറക്ടര്‍ ജനറലും, എയര്‍ ഇന്ത്യയുടെ പ്രതിനിധികളും, എയര്‍പോര്‍ട്ട് അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇതിന് ശേഷമാണ് കേന്ദ്രമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മരണം 19 ആയി. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഒരു ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തു. മരിച്ചവരില്‍ 16 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്ന് പേരുടെ കൂടി തിരിച്ചറിയാനുണ്ട്.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുന്‍ഭാഗം വേര്‍പെട്ടു.

കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.

ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Malappuram, Plane Tragedy, Crash, Ministers, CM, Governor, Health Minister, Plane tragedy; Governor and CM visit to Karipoor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?