കൊവിഡ് ബാധിച്ച് മരിച്ച ബി ജെ പി നേതാവിന്റെ മൃതദേഹം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

മംഗളൂരു: (www.kasargodvartha.com 04.08.2020) കൊപ്പല്‍ ഗംഗാവതിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ബി ജെ പി നേതാവിന്റെ മൃതദേഹം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്‌കരിച്ചു. സോമശേഖര ഗൗഢയുടെ (65)അന്ത്യ കര്‍മ്മങ്ങളാണ് ഹിന്ദുക്കളിലെ വീരശൈവ ലിങ്കായത്തുകാരനായ പരേതന്റെ സമുദായാചാര പ്രകാരം നടത്തിയത്. 

ഗൗഢ മരിച്ചതോടെ കുടുംബം മുഴുവന്‍ ക്വാറന്റൈനില്‍ പോയി. ബി.ജെ.പി പ്രവര്‍ത്തകരാവട്ടെ കൊവിഡ് ഭീതി കാരണം നേതാവിന്റെ ഭൗതിക ശരീരത്തോട് അകലം പാലിച്ചു. ഈ ഘട്ടത്തിലാണ് അധികൃതരുടേയും ഗൗഢയുടെ ബന്ധുക്കളുടേയും അനുമതിയോടെ മൃതദേഹ സംസ്‌കരണത്തിന് പി.എഫ്.ഐ സംഘം സന്നദ്ധമായത്.

ജില്ലാ സെക്രട്ടറി ഫയാസിന്റെ നേതൃത്വത്തില്‍ യാസീന്‍, അബ്ദുല്‍ ആലം, ഷാമിദ് റാസി, ഹുസൈന്‍ അസറുദ്ദീന്‍ എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.



SUMMARY: BJP Leader died due to covid dead body buried by Popular Front activists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?