ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ ഇന്ത്യന്‍ ഹോക്കി ടീമിലെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ്
ബെംഗളൂരു: (https://ift.tt/2XGvsIj) ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ ടീമിലെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സായ്‌ബെംഗളൂരു കേന്ദ്രത്തില്‍ ഒളിംപിക്‌സിന് ഒരുക്കമായുള്ള ദേശീയ ക്യാംപ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണു താരങ്ങള്‍ക്കു കോവിഡ് കണ്ടെത്തിയത്.
സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിംഗ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പഥക് എന്നിവരാണ് മറ്റ് നാല് കളിക്കാര്‍. അഞ്ചു പേരും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സിലെ (എന്‍സിഇഇ) ദേശീയ ഹോക്കി ക്യാമ്പിലാണ്.
Powered by Info News For You

Comments
Post a Comment